Movies
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എന്റർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ എന്നു പേരിട്ടു.
സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജിയും മഹാസുബൈറും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസ്പേർസ് - അതുൽ പ്രേം, സൈനുദ്ദീൻ. ഉദയ്കൃഷ്ണയാണ് രചന നിർവഹിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം.
അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് വർമ്മയും, അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.
ഒപ്പം ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ് ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - റോഷൻ എൻ. ജി. കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ - കിഷൻ സപ്താ. ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസോസിയേറ്റ് ഡയറക്ടർ - വി ബോസ്. പോസ്റ്റർ ഡിസൈൻ - ആന്റണി സ്റ്റീഫൻ. ആക്ഷൻ - കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പിആർഒ-വാഴൂർ ജോസ്.
Movies
സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില് തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില് അന്വേഷണം പൂര്ത്തിയായി. കുറ്റപത്രം ഉടന് സമര്പ്പിക്കും.
കൂടുതല് വകുപ്പുകള് ഉള്പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. കേസിന് മുന്പ് ചില ഒത്തുതീര്പ്പ് ശ്രമങ്ങള് നടന്നതായി വിവരമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു.
കേസില് നടന് ബോബി കുര്യനും സഹ സംവിധായിക ശാലിനിക്കും ക്ലീന് ചിറ്റ് നല്കിയിരിക്കുകയാണ് എസ്ഐടി. രഞ്ജിത്തിനെ ഒളിവില് പോകാന് സഹായിച്ചു എന്നതിന് തെളിവില്ല. നടന് ബോബി കുര്യനെയും, സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. രഞ്ജിത്തിനെ ഒളിവില് പോകാന് സഹായിച്ചുവെന്നതിന് ഇരുവര്ക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീന് ചിറ്റ് നല്കിയിരിക്കുന്നത്.
അതേസമയം, ജാമ്യവ്യവസ്ഥയില് ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്തു പോകണമെന്ന ആവശ്യം അടക്കം കോടതിയില് ഉന്നയിക്കും. ഹര്ജി നാളെ നല്കാനാണു തീരുമാനം.
ഫോര്ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില് വച്ച് പീഡിപ്പിക്കാന് ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയിലാണ് ഏപ്രില് ഒന്നിനു രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തലന്നു രാത്രി തൊടുപുഴയില് വച്ച് രഞ്ജിത്ത് സഞ്ചരിച്ച കാര് തടഞ്ഞു നിര്ത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രഞ്ജിത്തിന്റെ പുതിയ സിനിമയില് അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല് പ്രാധാന്യമുള്ള റോള് നല്കാമെന്നു പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
ലൈംഗികാതിക്രമ കേസില് ഉപാധികളോടെ ജാമ്യം ലഭിച്ച രഞ്ജിത്ത് ജയില് മോചിതനായിരുന്നു. 10 ദിവസത്തെ ജയില്വാസത്തിനു ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ഇയാള്ക്ക് ജാമ്യം അനുവദിച്ചത്. രഞ്ജിത്തിന്റെ ആരോഗ്യനില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് എപ്പോള് വേണമെങ്കിലും ഹാജരാകാമെന്നും ഇയാള് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാല് താന് വിമര്ശിക്കുകയും ചില സീനുകള് വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്. ഇക്കാര്യം സെറ്റില് എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്കുപിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം. എന്നാല്, രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകള് ശേഖരിച്ചുവെന്നാണ് പ്രേസിക്യൂഷന്റെ അവകാശവാദം.
രഞ്ജിത്തിനന്റെ സിനിമയില് നിന്നുള്ളവരാണ് പ്രധാന സാക്ഷികള് എന്നതിനാല് ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന് സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചില്ല. താന് സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില് പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്നുകരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്നു പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് എപ്പോള് വേണമെങ്കിലും ഹാജരാകാം.
Kerala
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസില് അന്വേഷണം പൂര്ത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കുറ്റപത്രം ഉടൻ നല്കും.
ലൈംഗീക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില് കൂടുതല് വകുപ്പുകള് ഉള്പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല, കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ട്.
അതിനിടെ രഞ്ജിത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാമ്യം വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിക്കുക. ജില്ല വിട്ട് പുറത്ത് പോകാൻ അനുമതി അടക്കം കോടതിയിൽ ഉന്നയിക്കും. ഹർജി നാളെ നൽകും.
ലൈംഗീകാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചിരുന്നു.
Kerala
കൊച്ചി: സംവിധായകന് രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില് അസിസ്റ്റന്റ് ഡയറക്ടര് ശാലിനിയെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെതിരായ കേസ് അറിയില്ലെന്നും നടന് ബോബി കുര്യന്റെ ബന്ധുക്കളെ കാണാനായാണ് രഞ്ജിത്തിനൊപ്പം താന് കാറില് പോയത് എന്നുമാണ് ശാലിനിയുടെ മൊഴി.
സംവിധായകനെ കസ്റ്റഡിയില് എടുത്തപ്പോഴാണ് താന് കേസിനെ കുറിച്ച് അറിഞ്ഞത് എന്നും ശാലിനി മൊഴി നല്കി. നടന് ബോബി കുര്യനെയും പോലീസ് ഉടന് ചോദ്യം ചെയ്യും. കേസ് എടുത്തതിന് പിന്നാലെ രഞ്ജിത്ത് ഒളിവില് പോകാന് ശ്രമിച്ചിരുന്നുവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തൊടുപുഴ മുട്ടത്ത് വച്ചാണ് വാഹനം തടഞ്ഞു നിര്ത്തി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുമ്പോള് ശാലിനിയും ബോബി കുര്യനും ഒപ്പമുണ്ടായിരുന്നു. ഇവര് രഞ്ജിത്തിനെ ഒളിവില് പോകാന് സഹായിച്ചു എന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം, കര്ശന ഉപാധികളോടെയാണ് വെള്ളിയാഴ്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷല് മജിസ്ട്രേറ്റ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുള്ളതിനാല് സംഭവം നടന്ന ലൊക്കേഷനിലേക്ക് പോകരുത് എന്നീ ഉപാധികള് അംഗീകരിച്ചാണ് രഞ്ജിത്ത് ജയില് മോചിതനായത്.
തനിക്കെതിരെ എത്തിയത് വ്യാജ പരാതിയാണ് എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. ലൈംഗികാതിക്രമം നടത്തിയിട്ടില്ല. 250 ഓളം അണിയറപ്രവര്ത്തകരുള്ള സെറ്റാണിത്. അങ്ങനെയൊരിടത്ത് പീഡനം സാധ്യമല്ല. അഭിനയം മോശമായതിനെത്തുടര്ന്ന് നടിയുടെ ചില സീനുകള് വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇതേത്തുടര്ന്നുള്ള വിരോധത്തിലാണ് പരാതി നല്കിയത് എന്നായിരുന്നു രഞ്ജിത്തിന്റെ വാദം.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില് സംവിധായകന് രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷല് ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പ്രതിയുടെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. ഇവരെ പ്രതി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല് സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു.
തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കൂടുതല് പ്രാധാന്യമുള്ള റോള് നല്കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില് സംവിധായകന് രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില് എറണാകുളം ജുഡീഷല് ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. കേസില് ഡിജിറ്റല് തെളിവുകള് അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.
വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള് ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.
നടിയുടെ അഭിനയത്തെ സംവിധായകന് എന്ന നിലയില് വിമര്ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. എന്നe
സമാനമായ കേസില് നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്ക്കപ്പെട്ടതില് അസ്വാഭാവികതയില്ലെന്നും ജാമ്യം നല്കി വിട്ടാല് കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിക്കും.
Movies
സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിൽ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
ഏതു കാലത്താണെങ്കിലും താൻ അതിജീവിതമാരോടൊപ്പം തന്നെ ആയിരിക്കുമെന്നും കുറ്റാരോപിതൻ ഏത് ഉന്നതനും സുഹൃത്തുമാണെങ്കിലും തന്റെ നിലപാട് ഇങ്ങനെ തന്നെയായിരിക്കുമെന്നും യൂട്യൂബ് ചാനലിലൂടെ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
‘‘വളരെ അപ്രതീക്ഷിതമായാണ് ഇങ്ങനെ ഒരു ചാനൽ തുടങ്ങാനും ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടി വന്നതും. യഥാർഥത്തിൽ ചാനൽ തുടങ്ങാൻ കുറച്ചു ദിവസമായിട്ട് പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര് എന്നോട് ആവശ്യപ്പെടുന്നുമുണ്ടായിരുന്നു.
ടെക്നോളജി അത്ര വലിയ പിടിയൊന്നും ഇല്ലാത്ത ഒരാളാണ്. ഇത് എങ്ങനെ ചെയ്യണം, എങ്ങനെ ഷൂട്ട് ചെയ്യണം എന്നൊക്കെ ആലോചിച്ചുളള മടി ഉണ്ടായിരുന്നു. ഒടുവിൽ ഞാൻ കുറച്ച് ഷൂട്ട് ചെയ്തു. അത് സ്വരവേദങ്ങൾ എന്ന് പറയുന്ന എന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വ്ലോഗ് ആയിരുന്നു..
അടുത്ത ആഴ്ച ഇത് റിലീസ് ചെയ്തു തുടങ്ങാം എന്നൊക്കെ വിചാരിച്ചപ്പോഴാണ്, രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ, ഗൂഗിളിൽ വെറുതെ സെർച്ച് ചെയ്തപ്പോൾ എന്നെക്കുറിച്ചൊരു വാർത്ത കാണുന്നത്. സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞാൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഭാഗ്യലക്ഷ്മി സെലക്ടീവ് ആണോ? എന്നതാണ് വാർത്ത.
നോക്കൂ എനിക്ക് ഇതിൽ നിലപാട് ഇല്ലാത്തതുകൊണ്ടല്ല, മാധ്യമത്തിൽ വരുന്നില്ല, വാർത്താ ചാനലുകളിൽ വന്ന് സംസാരിക്കുന്നില്ല എന്നാൽ അതിനർഥം, എനിക്ക് അതിൽ അഭിപ്രായമില്ല എന്നല്ല.
എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്, അഭിപ്രായം എപ്പോഴും സമൂഹത്തിനു മുമ്പിലും ചാനലിനു മുമ്പിലും വന്നിരുന്നു പറഞ്ഞുകൊള്ളണം എന്ന് അത്യാവശ്യമൊന്നുമില്ലല്ലോ. എന്റെ ഇഷ്ടമല്ലേ സംസാരിക്കണോ വേണ്ടയോ എന്നുള്ളത്.
ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ തന്നെ ആ പെൺകുട്ടിയെ വിളിച്ചു. വിളിച്ചപ്പോൾ ആ കുട്ടി ഫോൺ എടുത്തില്ല, നമുക്ക് മനസിലാകും, കാരണം എല്ലാ ചാനലുകളും ബ്രേക്കിംഗ് ന്യൂസ് ആയി ഇത് വളരെ ആവേശത്തോടുകൂടി കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിൽ വേദനിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് എന്നുള്ളത് എല്ലാവരും മറന്നു പോകുന്നു.
അവർക്ക് അതൊരു ബ്രേക്കിംഗ് ന്യൂസ് മാത്രമാണ്. ആ കുട്ടിയുടെ ആ വേദന മനസ്സിലാകുന്നത് കൊണ്ട് ഞാൻ പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല. ഉടനെ തന്നെ ഒരു മെസേജ് അയച്ചു, ‘മോളെ വാർത്ത കണ്ടു, ധൈര്യമായിരിക്കൂ എന്നും ഒപ്പം ഉണ്ടാകും’ എന്ന്. അത്രയും മതി യഥാർഥത്തിൽ.
ഒപ്പമുണ്ട് എന്ന് പറഞ്ഞാൽ, അവളോടൊപ്പം എന്ന് പറയുന്നുണ്ടെങ്കിൽ അതൊരു വെറും വാക്കല്ല. അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. കാരണം അങ്ങനെ നിലപാട് എടുത്തിട്ടുള്ളവരോടൊപ്പം ഞാൻ നിന്നിട്ടുള്ള ഒരാളാണ്. കന്യാസ്ത്രീയുടെ വിഷയം വന്ന സമയത്ത് അവർക്ക് വേണ്ടി എറണാകുളത്ത് സമരപ്പന്തലിൽ ചെന്ന ഒരാളാണ്.
കേരളത്തിലെ ഇങ്ങനെയുള്ള വിഷയങ്ങളിൽ ഞാൻ ചാനലുകളിൽ ഇരുന്ന് സംസാരിച്ചിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ അതിനി ആർക്ക് വേണ്ടിയാണെങ്കിലും എനിക്ക് പറയാനുള്ള അഭിപ്രായങ്ങൾ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും.
പക്ഷേ ഇവിടെ ഇപ്പോൾ നിങ്ങളോട് പറയാൻ വന്നിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം, ഞാൻ എടുത്തിരിക്കുന്ന ഒരു തീരുമാനമാണ്. ആ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം പറയാം.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി വിധി വരുന്ന ദിവസം. എന്തായിരിക്കും കോടതി വിധി വരാൻ പോകുന്നതെന്ന് നമുക്ക് ഏകദേശം ഒരു ഊഹം ഒക്കെ ഉണ്ടല്ലോ.
അതുകൊണ്ടുതന്നെ ഞാൻ അങ്ങോട്ട് വരുകയാണ് എന്ന് പറഞ്ഞിട്ടാണ് അവളോടൊപ്പം അവിടെ പോയി ഇരുന്നത്. വരാൻ പോകുന്ന സത്യം ഫേസ് ചെയ്യാനായി കുറെ ദിവസങ്ങളോളം അവളെ ഇങ്ങനെ പറഞ്ഞു, പറഞ്ഞു, പറഞ്ഞു ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു.
എന്നിട്ട് പോലും അവൾക്ക് അത് താങ്ങാൻ പറ്റിയില്ല. താങ്ങാൻ പറ്റിയില്ല എന്ന് പറയുമ്പോൾ ഈ കേസിനോടൊപ്പം 2017 മുതൽ സഞ്ചരിച്ച ഒരു വ്യക്തിയാണ് ഞാൻ. എന്റെ സുഹൃത്ത് ഒന്നുമല്ല ആ കുട്ടി.
ആ കുട്ടിയും ഞാനുമായി അടുത്തിരുന്ന് സംസാരിക്കുന്നത് തന്നെ ഈ കേസ് വന്നതിനു ശേഷമാണ്. അതിനുമുമ്പ് ഞങ്ങൾ തമ്മിൽ കാണുകയും സംസാരിക്കുകയും ഒന്നും ഉണ്ടായിട്ടില്ല. അവർ ഒരു നടി ഞാൻ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് അത്രയേ ഉള്ളൂ.
പക്ഷേ ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ ഓടി അവരുടെ വീട്ടിലേക്ക് ചെന്ന്, അവരോടൊപ്പം ഇരുന്ന്, അവരെ ആശ്വസിപ്പിച്ച് ഒന്ന് ചേർത്തുപിടിച്ച്, ‘ഞാൻ കൂടെയുണ്ട്, ഞാൻ കൂടെയുണ്ട് കേട്ടോ എപ്പോഴും’ എന്നു പറയുന്നത് അവരെ സംബന്ധിച്ചടത്തോളം ആശ്വാസം തരുന്ന കാര്യമാണ്.
ചാനലിൽ വന്നിരിക്കുമ്പോൾ സമൂഹത്തിനു മുൻപിൽ എന്റെ നിലപാട് പറയുക എന്നുള്ളതല്ല. ഇത് അനുഭവിക്കുന്ന പെൺകുട്ടികൾക്ക്, എന്നോടൊപ്പം ഇവരൊക്കെ ഉണ്ടല്ലോ എന്ന ധൈര്യം വരും. എനിക്ക് വേണ്ടി അവർ സംസാരിക്കും, എനിക്ക് പറയാനുള്ളതാണ് അവർ പറയുന്നത് എന്ന് ഓരോ സർവൈവറും ഓർക്കും. അപ്പോൾ കിട്ടുന്ന ഒരു ധൈര്യം ഉണ്ടല്ലോ അതിനുവേണ്ടിയാണ് നമ്മൾ ഈ ചാനലിൽ പോയിരുന്നു സംസാരിക്കുന്നത്.
എല്ലാ കാലവും പലർക്കു വേണ്ടിയും ഞാൻ സംസാരിക്കാറുണ്ട്. പിന്നെ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഒരൽപം അധികം സംസാരിക്കാൻ കാരണം, എതിർ നിൽക്കുന്നത് ഏറ്റവും ഉന്നതനും സ്വാധീനമുള്ള വ്യക്തിയായതു കൊണ്ടാണ്. അപ്പോൾ നമുക്ക് സംസാരിക്കാൻ കുറെ കൂടി കാര്യങ്ങൾ ഉണ്ടാകും.
ഈ കേസിന്റെ ട്രയൽ സമയത്ത് അവൾ നേരിട്ട് വല്ലാത്ത ദുരനുഭവം, എല്ലാം നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. നിങ്ങളിൽ പലരും വാർത്തകളിൽ കൂടെ കാര്യങ്ങൾ അറിയുന്നെങ്കിൽ നമ്മൾ നേരിട്ട് ഇവരിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെ അറിയുന്നത്. അപ്പോൾ ഇതിൽ ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളും എനിക്ക് വ്യക്തമായി അറിയാവുന്നതുകൊണ്ട് തന്നെ നമ്മുടെ ഇടപെടലുകൾ കുറച്ചു കൂടുതൽ കാണിച്ചു എന്നുള്ളത് സത്യമാണ്.
അത് എന്റെ ആവശ്യമാണ്, അത് ആരെയും ബോധ്യപ്പെടുത്താൻ അല്ല. എല്ലാവരും അയാളോടൊപ്പം എന്ന് പറയുമ്പോൾ അവളോടൊപ്പം വളരെ വിരളമായ ആളുകളെ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ഈ കേസിനൊപ്പം ഇത്രയും കാലം സഞ്ചരിച്ച ഒരാളായതുകൊണ്ട് തന്നെ കുറച്ച് ഇമോഷനൽ ആകുന്നുണ്ടായിരുന്നു. എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഈ വിധി വന്ന ദിവസം അവളുടെ നിരാശയും അവളുടെ ദുഃഖവും ഇതെല്ലാം കൂടി കണ്ടപ്പോൾ അവൾ എത്രമാത്രം അപ്സെറ്റ് ആയോ അത്രത്തോളം ഞാനും അപ്സെറ്റ് ആയി.
അന്ന് പത്രസമ്മേളനം നടത്തിയപ്പോൾ പോലും എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. അതെല്ലാം കഴിഞ്ഞ് വീട്ടിൽ വന്നിട്ടും എനിക്ക് എന്റെ ദേഷ്യവും സങ്കടവും കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. അതാണ് എല്ലാ ദേഷ്യവും വച്ച് സംഘടനകളിൽ നിന്ന് ഇറങ്ങി പോകുന്നു എന്ന് പറയാൻ കാരണം
അത് കഴിഞ്ഞിട്ടും എനിക്ക് അതിൽ നിന്ന് ഒരു മോചനം ഉണ്ടായിരുന്നില്ല. വീട്ടിൽ വന്നിട്ടും ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചുകൊണ്ട് വല്ലാത്ത ഒരു ഡിപ്രഷൻ മൂഡിലേക്ക് പോയി. എന്താണ് എനിക്ക് എന്താണ് സംഭവിക്കുന്നതെന്നോർത്ത് എനിക്ക് തന്നെ അത്ഭുതം തോന്നി.
വല്ലവരും കണ്ടാൽ വിചാരിക്കും, ഇവർ ഇത്തിരി ഓവർ അല്ലേ എന്ന്. പക്ഷേ അത് എന്റെ ഒരു ബേസിക് നേച്ചർ ആണ്. എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ദേഷ്യം വന്നാലും വളരെ അമിതമായി പ്രകടിപ്പിക്കുന്ന ഒരാളാണ്. അത് എന്നെ തന്നെ എന്റെ മനസിനെ സന്തോഷത്തെ സമാധാനത്തെ എല്ലാം ഇല്ലാതെയാക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ എനിക്ക് ഇതിൽ നിന്ന് എന്താണ് ഞാൻ ചെയ്യുന്നതെന്ന് അറിയുന്നില്ലായിരുന്നു.
അപ്പോഴാണ് എന്റെ മൂത്ത മകൻ എന്നോട് പറഞ്ഞത്, അമ്മ ഈ ചാനലുകളിൽ ചെന്നിരുന്ന് സംസാരിക്കുമ്പോൾ അമ്മ അമ്മയുടെ നിലപാടുകൾ,അഭിപ്രായങ്ങൾ പറയാൻ വേണ്ടിയാണ് അവിടെ പോയി ഇരിക്കുന്നത്. പക്ഷേ അതിനെ അമ്മയുടെ നിലപാട് ആയോ അമ്മയുടെ അഭിപ്രായമായോ കാണുന്നതിനേക്കാളും, അവർക്ക് നന്നായിട്ട് അറിയാം അമ്മയെ എങ്ങനെ പ്രകോപിപ്പിക്കണം എന്ന്.
അങ്ങനെ പ്രകോപിപ്പിക്കുമ്പോൾ അമ്മ വളരെ വയലന്റ് ആകുന്നതുപോലെ ദേഷ്യത്തിൽ ഉറക്കെ ഒച്ച വച്ച് സംസാരിക്കും. അവർക്ക് ആവശ്യം അതാണ്. ആ ഒച്ചയും ബഹളവും എല്ലാം കൂടെയാണ് അവർക്ക് ആവശ്യം. അല്ലാതെ നിങ്ങൾ വളരെ സാത്വികതയോടുകൂടി സംസാരിച്ച് ചർച്ചയ്ക്ക് വന്നിരിക്കാൻ അവരാരും വിളിക്കില്ല അപ്പോൾ നിങ്ങളെ പ്രൊവോക്ക് ചെയ്യുക, നിങ്ങൾ പ്രൊവോക്ക്ഡ് ആവുക ഇതാണ് അവരുടെ ആവശ്യം
ഇതുകൊണ്ട് ആർക്കാണ് നഷ്ടം സംഭവിക്കുന്നത് അമ്മയ്ക്ക്. ആർക്കാണ് ഗുണം ഉണ്ടാകുന്നത് അവർക്ക്. ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് തോന്നി ശരിയാണ്. അപ്പോൾ ഞാൻ ആലോചിച്ചു എനിക്ക് ഒരാളെ ചേർത്തു പിടിക്കണമെങ്കിൽ, നേരിട്ട് അവരുടെ അടുത്തേക്ക് എത്തിയാൽ പോരെ, അവരോട് സംസാരിച്ചാൽ പോരെ. അത് സമൂഹത്തെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എന്താണ്. ഇന്നല്ല നാളെയല്ല ഇനി ഏതു കാലത്താണെങ്കിലും ഞാൻ അതിജീവിതമാരോടൊപ്പം തന്നെ ആയിരിക്കും. അതിന് ഏത് ഉന്നതനാണെങ്കിലും ഏത് സുഹൃത്താണെങ്കിലും ഇനി ആരൊക്കെ തന്നെയാണെങ്കിലും എന്റെ നിലപാട് ഇങ്ങനെ തന്നെയായിരിക്കും.
ഇതിൽ മറ്റൊരു പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സമയത്ത് േഹമ കമ്മിറ്റിയുടെ മുൻപാകെ മൊഴി കൊടുത്ത ആളുകളോട് കേസ് ഫയൽ ചെയ്യാനായി എസ്ഐടി ടീം ആവശ്യപ്പെട്ടു. പക്ഷേ പലരും കേസ് ഫയൽ ചെയ്യാൻ തയാറാകുന്നില്ല.
അപ്പോൾ അതൊന്നും നിയമ നടപടികൾ നേരിടാതെ അങ്ങനെ മുമ്പോട്ടു പോയി. ഇന്ന് വന്നിരിക്കുന്ന ഈ കുട്ടിയാണെങ്കിലും നടി ആണെങ്കിലും കന്യാസ്ത്രീ ആണെങ്കിലും ഇതത്രം സാഹചര്യങ്ങളിൽ പോയ സ്ത്രീകൾ കുട്ടികൾ എല്ലാവരും തന്നെ നിയമ നടപടികളുമായി മുൻപോട്ടു പോകുമ്പോൾ നമ്മൾ തീർച്ചയായിട്ടും അത് അംഗീകരിക്കണം. കാരണം സമൂഹത്തിൽ പലരുടെയും പരിഹാസവും പലരുടെയും കുത്തുവാക്കുകളും ഒക്കെ സഹിച്ചുകൊണ്ടാണ് അവർ നിയമ നടപടികളുമായിട്ട് മുൻപോട്ടു പോകുന്നത്.
അതുകൊണ്ടുതന്നെ അവരോടൊപ്പം ആ പെൺകുട്ടികളോടൊപ്പം നിൽക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്. നമ്മളെല്ലാവരും അത് ചെയ്യേണ്ടവരാണ്, എന്നെ സംബന്ധിച്ച് ഞാൻ അങ്ങനെ തന്നെയായിരിക്കും. ഇനി അത് ആരാണ് ഈ പ്രതിസ്ഥാനത്ത് നിൽക്കുന്നതെങ്കിലും ഞാൻ ആ പെൺകുട്ടിയോടൊപ്പം തന്നെയായിരിക്കും.
മറ്റൊന്ന് സിനിമയിൽ അത് ഏത് ഭാഷയിലും ആവട്ടെ ഒരു പെൺകുട്ടിക്ക് ഒരു പ്രശ്നം വന്നാൽ ആരെങ്കിലും അവളോടൊപ്പം നിൽക്കുന്നുണ്ടോ? സ്ത്രീകൾ പോലും ആ പെണ്ണിനോടൊപ്പം നിൽക്കുന്നില്ല. ഇപ്പോൾ ഐസി കമ്മിറ്റി ഉണ്ടാക്കി. എല്ലാ സിനിമ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തും സ്റ്റുഡിയോസിലും, ഡബ്ബിങ് സ്റ്റുഡിയോയിൽ ഒക്കെ ഐസി കമ്മിറ്റി ഉണ്ടെന്നൊക്കെയാണ് ഞാൻ ഇതുവരെ ആരെയും കണ്ടിട്ടൊന്നുമില്ല.
ഷൂട്ടിങ് സ്ഥലത്ത് എങ്ങനെയാണ് ഐസിസി കമ്മിറ്റി വരുന്നത് എങ്ങനെയാണ്, ആ സിനിമയിൽ വർക്ക് ചെയ്യുന്ന രണ്ടുപേരും പുറത്തുനിന്ന് ഒരാളുമാണ് കമ്മറ്റിയിലുള്ളത്. ആ സിനിമയിൽ തന്നെ വർക്ക് ചെയ്യുന്ന രണ്ടുപേര് ഒരിക്കലും ആ സിനിമയിൽ ഇത്തരം ദുരനുഭവം നേരിട്ട ഒരു പെൺകുട്ടിക്ക് വേണ്ടി സപ്പോർട്ട് ചെയ്ത് സംസാരിക്കില്ല. കാരണം അവർക്ക് അവരുടെ തൊഴിൽ നഷ്ടമാകും എന്ന ഭയം ഉള്ളതുകൊണ്ട്.
പുറത്തുനിന്ന് മൂന്നുപേരെയാണ് ഇവിടെ കൊണ്ടുവരേണ്ടത്, സാക്ഷികൾ അവിടെ ഉള്ളവർ ആയിരിക്കണം. പക്ഷേ ഞാനൊരു പടം വർക്ക് ചെയ്യാൻ പോകുമ്പോൾ അവിടെ എനിക്ക് ഒരു ദുരനുഭവം ഉണ്ടായാൽ ആ പടത്തിൽ തന്നെ വർക്ക് ചെയ്യുന്നവരോട് അല്ല ഞാൻ ഇത് പറയേണ്ടത്. ഈ കമ്മിറ്റിയിൽ പുറത്തു നിന്ന് രണ്ട് ആൾക്കാർ ഉണ്ടെങ്കിൽ അവരോടാണ് ഞാൻ ഇത് പറയേണ്ടത്. എന്റെ സഹപ്രവർത്തകരിൽ നിന്ന് നീതി കിട്ടുമെന്ന വിശ്വാസം എനിക്കില്ല.
നമ്മൾ കണ്ടതല്ലേ കോടതിയിൽ മൊഴിമാറ്റിയത്. ഇതുതന്നെയല്ലേ എല്ലാവരും നാളെ അനുഭവിക്കേണ്ടി വരുന്നത്. അപ്പോൾ ഐസി കമ്മിറ്റി നമുക്ക് വിശ്വസിക്കാൻ പറ്റില്ല സാക്ഷികൾ നമുക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നിട്ടും പെൺകുട്ടി സധൈര്യം മുൻപോട്ട് പോകുന്നുണ്ട് എങ്കിൽ തീർച്ചയായിട്ടും അവളോടൊപ്പം നിൽക്കാൻ തന്നെയാണ് എന്റെ ഉറച്ച തീരുമാനം.
പിന്നെ തെറ്റ് ചെയ്യുന്നവർ അല്ലെങ്കിൽ ആരോപണ വിധേയരാകുന്നവർ, അവർ തെറ്റ് ചെയ്തിട്ടില്ല എന്ന് അവർക്ക് സ്വയം ബോധ്യമുണ്ടെങ്കിൽ നിവിൻ പോളി ഒക്കെ ചെയ്ത പോലെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി സധൈര്യം സംസാരിക്കണം. തെളിയിക്കട്ടെ ഇന്ന ദിവസം ഞാൻ ഇന്നിടത്തായിരുന്നു എന്ന്.
തീർച്ചയായിട്ടും ആ പെൺകുട്ടി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ മാനസിക സംഘർഷങ്ങൾ എല്ലാം മാറ്റിവച്ചുകൊണ്ട് തന്നെ ധൈര്യത്തോടുകൂടി ഈ വിഷയം കൈകാര്യം ചെയ്യണമെന്നും നിയമപരമായി ഇത് മുൻപോട്ട് ശക്തമായി തന്നെ മുൻപോട്ട് പോകണം. തീർച്ചയായിട്ടും ഞാൻ അവളോടൊപ്പം തന്നെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഇനി എന്റെ മാനസിക സംഘർഷം കൂട്ടാൻ വേണ്ടി ഞാൻ ചാനൽ ചർച്ചകളിൽ പോയിരിക്കാൻ ഉദ്ദേശിക്കുന്നില്ല.
കാരണം ചാനൽ ചർച്ചയിൽ നമ്മൾ സംസാരിക്കുമ്പോൾ എതിര് നിൽക്കുന്ന ആള് ഒച്ച വച്ച് സംസാരിക്കുമ്പോൾ ഞാൻ പ്രൊവോക്കഡ് ആകും. അങ്ങനെ എന്റെ മനസ്സും ശരീരവും ആരോഗ്യം നശിപ്പിക്കുന്നതിനേക്കാളും നല്ലത് മിണ്ടാതിരിക്കുന്നതാണ്. അതിനർഥം ഞാൻ നിശബ്ദയായി എന്നല്ല, എനിക്ക് പറയാനുള്ളത് എന്റെ ഈ ചാനലിൽ കൂടി നിങ്ങളോട് സംസാരിക്കും. ഈ ചാനൽ തുടങ്ങിയിരിക്കുന്നത് ഒരിക്കലും സിനിമയിലെ പരദൂഷണം പറയാനല്ല, സിനിമയിലുള്ളവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാനല്ല, യാത്രകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, ജീവിതം, എന്റെ കാഴ്ചപ്പാടുകൾ ഇതൊക്കെ പറയാൻ വേണ്ടിയാണ് ഉദ്ദേശിക്കുന്നത്.
അതുകൊണ്ടുതന്നെ ഇനി സിനിമയിൽ നിന്ന് കുറെ പേരുടെ പരദൂഷണം കേൾക്കാം എന്ന് ആരും പ്രതീക്ഷിക്കേണ്ട. അങ്ങനെ ഒരു സംഭവം ഞാൻ സംസാരിക്കുകയേയില്ല.’’ ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
Movies
സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ തൊഴിലിടങ്ങളിലെ പുരുഷാധിപത്യത്തിനും സുരക്ഷാ വീഴ്ചകൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി നടി പാർവതി തിരുവോത്ത്.
രഞ്ജിത്തിന്റെ അറസ്റ്റ് തനിക്ക് ഒരു അദ്ഭുതമല്ലെന്നും കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാത്തത് അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തതുകൊണ്ടാണെന്നും പാർവതി തുറന്നടിച്ചു.
''ഡബ്ല്യു.സി.സി എന്നത് സിനിമാ മേഖലയെ നിയന്ത്രിക്കാൻ അധികാരമുള്ള ഒരു ഔദ്യോഗിക നിയമ നിർമ്മാണ സമിതിയല്ല, മറിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഒരു കൂട്ടായ്മയാണ്.
2017 മുതൽ ഞങ്ങൾ കേവലം പ്രതിഷേധങ്ങൾ മാത്രമല്ല നടത്തിയത്, മറിച്ച് ഭരണകൂടത്തെയും മുഖ്യമന്ത്രിയെയും നേരിൽക്കണ്ട് സിനിമയ്ക്കുള്ളിൽ കൃത്യമായ പോളിസികൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയ്ക്കുള്ളിലെ ചൂഷണങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാലര വർഷത്തോളമാണ് പുറത്തുവിടാതെ രഹസ്യമാക്കി വച്ചത്.
ഈ കാലയളവിലത്രയും മേഖലയിൽ ചൂഷണങ്ങൾ തുടർക്കഥയാവുകയായിരുന്നു. ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്തതും, സുരക്ഷിതമായ ഒരു തൊഴിലിടം ഉറപ്പാക്കാൻ കൃത്യമായ നടപടികൾ ഇല്ലാത്തതും കൊണ്ടാണ് ഇന്നും പലർക്കും യാതൊരു ഭയവുമില്ലാത്തത്.
പരാതികളുമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് പിന്നീട് ഈ ഇൻഡസ്ട്രിയിൽ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. അവർക്ക് സാമ്പത്തികമായി നിലനിൽക്കാൻ സാധിക്കാതെ വരുന്നു.
പണമുള്ളവർക്കും സ്വാധീനമുള്ളവർക്കും എതിരെ പൊരുതുക എന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാണ്. ശിക്ഷ എന്ന പേരിൽ ഇവിടെ നടക്കുന്നത് വെറും അഭിനയമാണ്. അതിജീവിതർ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്മാരല്ല.
പലർക്കും പേരുകൾ അറിയാനുള്ള ആകാംക്ഷ മാത്രമാണുള്ളത്, നീതി നടപ്പിലാക്കുന്നതിൽ താൽപ്പര്യമില്ല. ജനങ്ങൾ പലപ്പോഴും ചോദിക്കുന്നത് "എന്തുകൊണ്ട് ഇവർ നേരത്തെ പറഞ്ഞില്ല?" എന്നാണ്. എന്നാൽ സിസ്റ്റത്തിന്റെ പോരായ്മകൾ മൂലം അവർക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
സിനിമയിൽ കൃത്യമായ ഇന്റേണൽ കമ്മിറ്റികൾ വേണമെന്നത് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമായി മാറിയിട്ടുണ്ട്. എങ്കിലും, തടയുക , നിരോധിക്കുക, ശിക്ഷിക്കുക എന്നീ മൂന്ന് ഘട്ടങ്ങൾ ഫലപ്രദമായി നടപ്പിലാക്കാത്തിടത്തോളം കാലം സിനിമാ മേഖലയിൽ പൂർണമായ മാറ്റം സംഭവിക്കില്ല. ഇതിനായുള്ള പോരാട്ടത്തിലാണ് ഡബ്ല്യു.സി.സി മുന്നോട്ട് പോകുന്നത്.
സംവിധായകൻ രഞ്ജിത്തിന്റെ ഇപ്പോഴത്തെ അറസ്റ്റ് എനിക്ക് ഒരു സർപ്രൈസോ ഷോക്കോ അല്ല. ഇത്തരം കാര്യങ്ങൾ ഇവിടെ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും. കാരണം, ഭൂതകാലത്തിൽ അവർ ചെയ്ത തെറ്റുകൾക്ക് അവർ ഒരു വിലയും കൊടുക്കേണ്ടി വന്നിട്ടില്ല.
അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് യാതൊരു പേടിയുമില്ല. അതിജീവിച്ചവരെ വിശ്വസിക്കണമോ അതോ മറുവശത്തുള്ളവരെ വിശ്വസിക്കണമോ എന്നൊക്കെയുള്ള ചർച്ചകൾ ഇനിയും നീണ്ടുപോയേക്കാം.
മറ്റൊരു സാഹചര്യത്തിൽ കരീന കപൂർ പറഞ്ഞ (thak gayi mei: ഞാൻ മടുത്തുപോയി) വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്.
ശരിക്കും ഞാൻ മടുത്തുപോയി. പക്ഷേ, ഇവിടെ ഞങ്ങൾക്കും ജീവിക്കണം, കൂടെ ജോലി ചെയ്യുകയും വേണം. ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റുന്നതിനൊപ്പം തന്നെ സ്വന്തം തൊഴിലിൽ ശ്രദ്ധിക്കാനും പണം സമ്പാദിക്കാനും പ്രസക്തമായി നിലനിൽക്കാനും ഞങ്ങൾ പാടുപെടുകയാണ്.’’ പാർവതി തിരുവോത്ത് പറയുന്നു.
Kerala
കൊച്ചി: ലൈംഗികാത്രികമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം. അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പോലീസ് കസ്റ്റഡിയിൽ വേണെന്നുമാണ് ആവശ്യം.
നേരത്തെ മൂന്നുനാൾ പോലീസ് കസ്റ്റഡിയിൽ രഞ്ജിത്തിനെ നൽകിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.
നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിന്റെ വാദം. കസ്റ്റഡി അപേക്ഷയിലും രഞ്ജിത്തിന്റെ ജാമ്യ ഹര്ജിയിലും സിജെഎം കോടതിയിൽ ഇന്നും വാദം തുടരും.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില് അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയില് ആവശ്യപ്പെട്ട് പ്രോസിക്യുഷന് കോടതിയില്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയെ എതിര്ത്താണ് എറണാകുളം ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഇക്കാര്യം ആവശ്യപ്പെട്ടത്.
ജാമ്യാപേക്ഷയില് ഇന്നും വാദം തുടരും. അന്വേഷണവുമായി സഹകരിക്കാന് രഞ്ജിത്ത് വിസമ്മതിക്കുന്നതായി ഇന്നലെ വാദത്തിനിടെ പ്രോസിക്യൂഷന് ആരോപിച്ചു. ഡോക്ടര് നിര്ദേശിച്ച മരുന്നുകള് കൃത്യമായി കഴിക്കുന്നില്ല. ഫോണ് പോലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പുതിയ ഡിജിറ്റല് തെളിവുകളടക്കം കിട്ടിയ സാഹചര്യത്തില് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയില് പറയുന്നു.
സംഭവദിവസം തന്നെ പ്രതി അതിജീവിതയെ ഫോണില് ബന്ധപ്പെടാന് ശ്രമിച്ചതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് കഴിയും വരെ പുറത്തുവിടാതിരിക്കാനാണു പോലീസിന്റെ ശ്രമമെന്നായിരുന്നു രഞ്ജിത്തിന്റെ വാദം.
നന്നായി അഭിനയിക്കാത്തതിനെ വിമര്ശിക്കുകയും ചില സീനുകള് ഒഴിവാക്കുകയും ചെയ്തതിന്റെ വിരോധത്തിലാണു നടി വ്യാജ പരാതി നല്കിയതെന്ന് രഞ്ജിത് ആരോപി ച്ചു.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.
രഞ്ജിത്തിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ഞായറാഴ്ച തന്നെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ലൈംഗികാതിക്രമം ഉണ്ടായ ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
ജനുവരി 30ന് ഫോർട്ട് കൊച്ചിയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ കാരവാനിൽ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി. അതിജീവിത കാരവാനിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Movies
സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ മഹേഷ് നായർ. സിംഹം കൂട്ടിലായെന്നും സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരെയോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയുടെ പരിവാരങ്ങളെയോ ഒന്നും ഈ വിഷയത്തിൽ പുറത്തു കണ്ടില്ലെന്നും മഹേഷ് പരിഹാസ രൂപേണ പറയുന്നു.
‘‘അങ്ങനെ സിംഹം കൂട്ടിലായി. അല്ലാ, ഒരു സംശയം. സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരെയോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയുടെ പാർവതി മോക്ഷ പരിവാരങ്ങളുടെയോ പത്രസമ്മേളനം ഒന്നും നടത്തി കണ്ടില്ല.
നടൻ ദിലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിംഗ് ഗ്ലാസ് വയ്ക്കുന്ന ഒരു ഫെമിനിസ്റ്റിനേയും എവിടേയും കണ്ടില്ല.
സജിത മഠത്തിൽ മാത്രം പ്രതികരിച്ചു കണ്ടു. പാവം ഒടുവിലേട്ടൻ..തനിക്കുണ്ടായ വേദനയും, അപമാനവും മരണം വരെ സഹിച്ചു കാണും. കർമഫലം അനുഭവിക്കുക തന്നെ വേണം’’, മഹേഷ് നായർ പറഞ്ഞു.
അതേമസമയം ലൈംഗികാതിക്രമ കേസില് സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില് ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്.
ഡിജിറ്റല് തെളിവുകള് ലഭിച്ച ശേഷം രഞ്ജിത്തിനെ കസ്റ്റഡിയില് ആവശ്യപ്പെടാനാണ് നീക്കം. അതിക്രമത്തിന് ശേഷം യുവനടിയെ രഞ്ജിത്ത് നടിയെ ഫോണില് ബന്ധപ്പെടാന് ശ്രമിച്ചിരുന്നതായി കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.
രഞ്ജിത്തും യുവനടിയും കാരവാനിലേക്ക് എത്തിയതിന്റെ മൊഴികളുണ്ട് എന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. സെറ്റിലെ ചിലര്ക്ക് കാര്യങ്ങള് അറിയാമായിരുന്നു. അവരില് നിന്നും വിവരങ്ങള് തേടും. ചിലരെ ചോദ്യം ചെയ്തു കഴിഞ്ഞു. രഞ്ജിത്തിനെ ഒളിവില് പോകാന് സഹായിച്ച നടന് ബോബി കുര്യന്, അസിസ്റ്റന്റ് ഡയറക്ടര് ശാലിനി എന്നിവരെ കൂടുതല് ചോദ്യം ചെയ്യും.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില് സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില് ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്. ഡിജിറ്റല് തെളിവുകള് ലഭിച്ച ശേഷം രഞ്ജിത്തിനെ കസ്റ്റഡിയില് ആവശ്യപ്പെടാനാണ് നീക്കം. അതിക്രമത്തിന് ശേഷം യുവനടിയെ രഞ്ജിത്ത് നടിയെ ഫോണില് ബന്ധപ്പെടാന് ശ്രമിച്ചിരുന്നതായി കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.
രഞ്ജിത്തും യുവനടിയും കാരവാനിലേക്ക് എത്തിയതിന്റെ മൊഴികളുണ്ട് എന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. സെറ്റിലെ ചിലര്ക്ക് കാര്യങ്ങള് അറിയാമായിരുന്നു. അവരില് നിന്നും വിവരങ്ങള് തേടും. ചിലരെ ചോദ്യം ചെയ്തു കഴിഞ്ഞു. രഞ്ജിത്തിനെ ഒളിവില് പോകാന് സഹായിച്ച നടന് ബോബി കുര്യന്, അസിസ്റ്റന്റ് ഡയറക്ടര് ശാലിനി എന്നിവരെ കൂടുതല് ചോദ്യം ചെയ്യും.
സംഭവത്തിന് പിന്നാലെ നടി സെറ്റില് നിന്നും പോയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണില് വിളിച്ചിരുന്നു. എന്നാല് നടി ഫോണ് എടുത്തില്ല. സെറ്റിലേക്ക് നടിയെ തിരിച്ചു വിളിക്കാനാകാം ഫോണ് ചെയ്തത് എന്നാണ് ഡിസിപി പറയുന്നത്. പരാതി നല്കാന് വൈകിയതില് അസ്വാഭാവികതയുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല് ഇതില് യാതൊരു വിധ അസ്വാഭാവികതയും ഇല്ലെന്നും പോലീസ് പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി സോഷ്യല് മീഡിയയിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നവര്ക്കെതിരെ ശക്തമായി നടപടി എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഒരു യൂട്യൂബര്ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിനൂസ് 2.0 എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.
അതേസമയം, രഞ്ജിത്തിനെ ഇന്നലെ ഫോര്ട്ട് കൊച്ചി ആസ്പിന് വാള്, സംഭവം നടന്ന കാരവാന് എന്നിവിടങ്ങളില് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസികമായി തകര്ന്ന നടി കൗണ്സലിംഗിനും ട്രീറ്റ്മെന്റിനും ശേഷമാണ് കഴിഞ്ഞ 28ന് പരാതി നല്കിയത്.
പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തില് രഞ്ജിത്ത് കുടുങ്ങി. സംവിധായകനെ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയെങ്കിലും വീണ്ടും റിമാന്ഡ് ചെയ്തിരുന്നു. ഇന്ന് വൈകിട്ട് നാലു വരെയാണ് രഞ്ജിത്തിന്റെ കസ്റ്റഡി കാലാവധി. ചൊവ്വാഴ്ച രാവിലെയാണ് രഞ്ജിത്തിന്റെ അപേക്ഷ പരിഗണിക്കുന്നത്.
Kerala
കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി രഞ്ജിത്തിന്റെ അഭിഭാഷകൻ. മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളിൽതന്നെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്തും രഞ്ജിത്തിന്റെ ആരോഗ്യനില പരിഗണിച്ചും ജാമ്യം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
ഇന്നലെ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഫോര്ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില് പറഞ്ഞ കാരവാനിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. മൂന്നു ദിവസമായി ജയിലില് തുടരുന്ന രഞ്ജിത്തിന്റെ റിമാന്ഡ് അടുത്ത ആഴ്ച വരെ നീട്ടി. താന് കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പോലീസിന് മുന്നില് ആവര്ത്തിച്ചു.
സിനിമാ സെറ്റില് സംവിധായകന് രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിലാണ് രഞ്ജിത്തിനെ പോലീസിന് കസ്റ്റഡിയില് കിട്ടിയത്.
ആസ്പിന് വാളിലെ ലൊക്കേഷനില് തെളിവെടുപ്പ് പൂര്ത്തിയാക്കി. കാരവാനിനുള്ളില് വച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ മൊഴി. ഈ കാരവാന് പോലീസ് കണ്ടെടുത്ത് എആര് ക്യാന്പില് എത്തിച്ചിരുന്നു. അതിനുള്ളില് എത്തിച്ചും തെളിവെടുത്തു.
Kerala
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടന്ന ഫോര്ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില് പറഞ്ഞ ക്യാരവാനിലുമെത്തിച്ച് തെളിവെടുത്തു.
തിങ്കളാഴ്ച വരെ കസ്റ്റഡിയുണ്ടെങ്കിലും തെളിവെടുപ്പ് പൂര്ത്തിയാക്കിയതിനാൽ രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കി വീണ്ടും റിമാന്ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് ജാമ്യ ഹര്ജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നടിക്ക് വേഷം കൊടുക്കാത്തതിലുള്ള പകയാണ് കേസിനു പിന്നിലെന്ന് രഞ്ജിത്ത് പറഞ്ഞു. ഡിജിറ്റല് തെളിവുകള് ശേഖരിക്കുന്നതിനോടൊപ്പം സംഭവ സമയം സെറ്റില് ഉണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്.
ജനുവരി 30 ന് ഫോര്ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില് ഉണ്ടായിരുന്ന ക്യാരവനില്വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
Kerala
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
അതേസമയം യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം.
രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവയ്ക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
Kerala
കൊച്ചി: പീഡനക്കേസിൽ റിമാന്ഡിൽ കഴിയുന്ന സംവിധായകന് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്ത രഞ്ജിത്ത് നിലവില് എറണാകുളം സബ് ജയിലിലാണ്. രഞ്ജിത്തിനെ മൂന്നു ദിവസം കസ്റ്റഡിയില് വേണമെന്ന് ആവശ്യപ്പെട്ട് പോലീസും എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകും.
ഫോര്ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനില് വച്ചാണ് രഞ്ജിത്ത് യുവനടിയോടു ലൈംഗികാതിക്രമം നടത്തിയത്. ഈ കാരവന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 30നായിരുന്നു സംഭവം. മാനസികമായി തകര്ന്ന നടി കൗണ്സലിംഗിനും ട്രീറ്റ്മെന്റിനും ശേഷമാണ് കഴിഞ്ഞ 28ന് പരാതി നല്കിയത്.
പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് രഞ്ജിത്ത് കോടതിയില് പറഞ്ഞത്.
Movies
ലൈംഗികാരോപണക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ സംവിധായകൻ വിനയൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു.
പൊയ്മുഖങ്ങൾക്കിതു കഷ്ടകാലം എന്നാണ് വിനയൻ കുറിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ പേര് എടുത്തുപറയുന്നില്ലെങ്കിലും പരോക്ഷമായി ഇത് രഞ്ജിത്തിനുള്ള പോസ്റ്റാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
‘ഇതു കാവ്യ നീതിയുടെ കാലം. കണ്ടകശനി മാറിയ സത്യം. കരുത്തായി മാറുന്ന കാലം. പുകഴ്ത്തുപാട്ടുകൾക്ക്. ശ്രുതിപിഴച്ചോരു കാലം. പൊയ്മുഖങ്ങൾക്കിതു കഷ്ട കാലം’ എന്നാണ് വിനയൻ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് മലയാള ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണനെ ലൈംഗികാതിക്രമ പരാതിയിൽ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനിൽ വച്ചാണ് രഞ്ജിത്ത് യുവനടിയോട് ലൈംഗികാതിക്രമം നടത്തിയത്. ഈ കാരവൻ പോലീസ് കണ്ടെത്തി. കാരവനുള്ളിൽ സിസിടിവി ഇല്ല. കാരവന്റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
ജനുവരി 30ന് ആണ് നടി ലൊക്കേഷനിൽ ലൈംഗികാതിക്രമത്തിന് ഇരയായത്. കാരവാനില് നിന്നും നടി കരഞ്ഞു കൊണ്ട് പുറത്തേക്ക് വരികയും സെറ്റിലുള്ളവരോട് വിവരം പറയുകയും ചെയ്തു. എന്നാല് സെറ്റിലുള്ളവര് സമാധാനിപ്പിച്ച് വിടുകയായിരുന്നു. മാനസികമായി തകര്ന്ന നടി കൗണ്സിലിംഗിനും ട്രീറ്റ്മെന്റിനും ശേഷമാണ് മാര്ച്ച് 28ന് പരാതി നല്കിയത്.
30ന് ആണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 31ന് രാത്രിയാണ് ഒളിവില് പോകാന് ശ്രമിച്ച രഞ്ജിത്തിനെ കസ്റ്റഡിയില് എടുത്തത്. തനിക്കെതിരായ പരാതി വ്യാജമാണ് എന്നാണ് രഞ്ജിത്ത് കോടതിയില് പറഞ്ഞത്.
പരാതിക്ക് പിന്നില് ഗൂഢാലോചനയുണ്ട്. നടി എന്തുകൊണ്ട് ഐസിസിക്ക് മുന്നില് പരാതി നല്കിയില്ല. ആരോഗ്യസ്ഥിതി മോശമായ തനിക്ക് ബലം പ്രയോഗിക്കാനുള്ള കരുത്തില്ലെന്നും അടുത്ത കാലത്ത് ഒരു കരള്മാറ്റ ശസ്ത്രക്രിയ ചെയ്തിരുന്നുവെന്നും നട്ടെല്ലിന് പ്രശ്നമുണ്ടെന്നും രഞ്ജിത്ത് കോടതിയില് പറഞ്ഞു.
Movies
യുവനടിയുടെ ലൈംഗികപീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച് രാഹുൽ ഈശ്വർ. രഞ്ജിത്ത് ഇതിഹാസ തുല്യനായ കലാകാരൻ ആണെന്നും അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
പ്രതികാരത്തിന് കള്ള കേസുകൾ വ്യാപകമായി ഉയരുന്ന മേഖലയാണ് സിനിമയെന്നും രാഹുൽ പറയുന്നു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
''ശ്രീ രഞ്ജിത്തിനെ ആക്രമിക്കുന്നതിനു / ന്യായീകരിക്കുന്നതിനു മുൻപ് ക്ഷമയോടെ സത്യം അറിയാൻ കാത്തിരിക്കുക. ശ്രീ രഞ്ജിത്ത് ഇതിഹാസ തുല്യനായ കലാകാരൻ ആണ്. അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നു.
ഈ പരാതി സത്യമാകാം / കള്ളമാകാം. നമുക്കറിയില്ല. സത്യത്തിനോടൊപ്പം .. (അവൾക്കൊപ്പവും അവനൊപ്പവും അല്ല)! എന്തായാലും പരാതിക്കാരി ഐസിസി ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി ക്കു പരാതി നൽകിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.
മുൻപത്തെ ഒരു കേസിൽ കോടതി പറഞ്ഞത് ശ്രീ രഞ്ജിത്തിനെതിരെ ഉള്ളത് ‘classic example of fake case’ എന്നാണ്. സിനിമ രംഗത്തുള്ളവർക്ക് ശത്രുക്കൾ സ്വാഭാവികം, തർക്കങ്ങൾ അതിസ്വാഭാവികം. പോലീസ് പറയുന്നതിന് ഒരു പരിധിക്കപ്പുറം ഗൗരവം ഇല്ല, കാരണം അവർ അവരുടെ ജോലി തീർക്കാൻ പെൺകുട്ടിയുടെ നിലപാടിനോടൊപ്പം ഉള്ള maximalist position (പരമാവധി അനുകൂല നിലപാടെ സ്വീകരിക്കൂ) .. പോലീസിന്റെ നിയമപരമായ ദൗർബല്യമാണത്.. (ഉത്തരവാദിത്വവും)
പ്രതികാരത്തിന് കള്ള കേസുകൾ വ്യാപകമായി ഉയരുന്ന മേഖലയാണ് സിനിമ. ശ്രീ രഞ്ജിത് ഇടതു പക്ഷക്കാരനാണ്, മുഖ്യ മന്ത്രി പിണറായി വിജയന്റെ അടുത്ത ആൾ ആണ് എന്ന് പറഞ്ഞു രാഷ്ട്രീയമായി ആക്രമിക്കരുത്. അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ്.
തെറ്റ് ചെയ്താൽ മാത്രമേ ശിക്ഷിക്കാവൂ. കാരണം .. നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണ്''.
യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെയും റൈറ്റേഴ്സ് യൂണിയന്റെയും അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Kerala
മയ്യിൽ (കണ്ണൂർ): സിനിമാ സംവിധായകന് രഞ്ജിത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പിന്തുണയുണ്ടെന്ന് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ.
ആ ബന്ധത്തിന്റെ പേരിലാണ് നേരത്തേയുള്ള കേസില്നിന്നു രക്ഷപ്പെട്ടതും ചലച്ചിത്ര അക്കാദമിയുടെ ചെയര്മാനായതും. പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലായതിനാലാണ് ഇപ്പോള് രഞ്ജിത്ത് അറസ്റ്റിലായതെന്നും മയ്യിലിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
മുമ്പ് രഞ്ജിത്തിന് എതിരേ പരാതി ഉയർന്നപ്പോൾ അറസ്റ്റ് നടക്കാതിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സ്വാധീനം കൊണ്ടാണ്. പാർട്ടിയിൽ അറസ്റ്റ് ചെയ്യാത്തതിൽ എതിർപ്പുണ്ടായിരുന്നു. എം.വി. ഗോവിന്ദന്റെ മകൻ സംവിധായകൻ രഞ്ജിത്തിന്റെ അസിസ്റ്റന്റാണെന്ന് മകന്റെ പേര് പരാമർശിക്കാതെ ടി.കെ. ഗോവിന്ദൻ പറഞ്ഞു.
മകന്റെ സിനിമാ ബന്ധവും രഞ്ജിത്തിന് സംരക്ഷണമായിട്ടുണ്ട്. അത് ഒരുക്കിയത് പാർട്ടിയുടെ സംസ്ഥാന സെകട്ടറിയാണ്. ആദ്യം പരാതി ഉയർന്നപ്പോൾ അറസ്റ്റ് തടഞ്ഞത് സംസ്ഥാന സെക്രട്ടറി തന്നെയാണ്. പാർട്ടി സ്വാധീനം ഇല്ലാതായപ്പോഴാണ് അറസ്റ്റ് നടന്നത്.
തളിപ്പറമ്പിൽ യുഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് തോറ്റാലും തളിപ്പറമ്പിൽ തോൽക്കരുത് എന്നായി എൽഡിഎഫിന്റെ പ്രചാരണം. യുഡിഎഫിന്റെ പ്രചാരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കുകയും എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.
ബോർഡ് എടുത്തുകൊണ്ടുപോയാലും മലപ്പട്ടത്തെയും തളിപ്പറമ്പിലെയും സഖാക്കളുടെ മനസിൽ ഞാനുണ്ട്. അത് മായിക്കാൻ ആർക്കും കഴിയില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. നേരത്തേ മയ്യിൽ യുഡിഎഫ് ഓഫീസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനം വ്യാപാരഭവനിലേക്ക് മാറ്റുകയായിരുന്നു.
Kerala
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകൾ. രഞ്ജിത്തിനെ ഫെഫ്കയിൽനിന്ന് പുറത്താക്കി.
കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
സമാനമായ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പ്രകാരം ഓൺലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഐസിസിയിൽ പരാതി ലഭിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
National
കോൽക്കത്ത: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി.
കർമഫലമാണെന്നും കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ബംഗാളി നടി പറഞ്ഞു. രഞ്ജിത് നല്ല മനുഷ്യനല്ലെന്നും, ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും അവർ പറഞ്ഞു.
രഞ്ജിത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. തനിക്ക് ആ കേസിൽ നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു.
Movies
ലൈംഗിക പീഡന കേസിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ഡോ. ബിജു. ഒരിക്കൽ തനിക്ക് റെലവൻസിനെ കുറിച്ച് ക്ലാസെടുത്തിരുന്ന രഞ്ജിത്ത് ഇപ്പോൾ എത്തി നിൽക്കുന്ന അപചയം വലുതാണെന്ന് ബിജു പറയുന്നു.
രഞ്ജിത്തിന്റെ പല സിനിമകളിലേയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത കണ്ടിട്ടുള്ളതാണെന്നും അവ നിത്യജീവിതത്തിലും പ്രയോഗവൽക്കരിക്കുന്നത് ഭീതിദമാണെന്നും അദ്ദേഹം പറഞ്ഞു.
''ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്താണ് ശ്രീ രഞ്ജിത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എന്നോട് എന്റെ പ്രസക്തി എന്താണെന്ന് ആലോചിക്കണം എന്ന് ഉപദേശിച്ചത്.
റെലവൻസ് എന്ന പദം ആണ് അദ്ദേഹം ഉപയോഗിച്ചത്. അന്ന് അദ്ദേഹത്തിന് മറുപടിയായി ദീർഘമായ ഒരു കത്ത് ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ലോകത്തെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ന് മലയാളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ തവണ പങ്കെടുക്കുന്ന, പങ്കെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക സംവിധായകൻ ഞാനാണ് എന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെ എന്റെ റെലവൻസ് എന്താണ് എന്ന് എനിക്ക് പൂർണ്ണമായ ബോധ്യം അന്നും ഇന്നും ഉണ്ട്.
അതിനു മുൻപും പിൻപും ഉള്ള എന്റെ എല്ലാ സിനിമകളും ലോക ചലച്ചിത്ര മേളകളിൽ വലിയ തോതിൽ റെലവന്റ് ആയി തന്നെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .
പക്ഷെ അന്ന് എനിക്ക് റെലവൻസിനെ പറ്റി ക്ലാസ് എടുത്ത രഞ്ജിത്ത് ഇന്നെത്തി നിൽക്കുന്ന അപചയം വലുതാണ്. ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത ഒന്നാണ്. ഒരു കലാകാരന്റെ ഇന്റഗ്രിറ്റി എന്നത് ഏറെ പ്രധാനമാണ്.
അദ്ദേഹത്തിന്റെ പല സിനിമകളിലെയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. അവ നിത്യജീവിതത്തിലും പ്രയോഗവൽക്കരിക്കുന്നു എന്നത് ഭീതിദമാണ്.
ഏതായാലും ഈ സാഹചര്യത്തിൽ രഞ്ജിത്തിനോട് സമയം കിട്ടുമ്പോൾ ഞാൻ എഴുതി സംവിധാനം ചെയ്ത ഒരു സിനിമ കാണുവാൻ നിർദേശിക്കുന്നു . പെയിന്റിങ് ലൈഫ് എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമ ആണത്.
പ്രകാശ് ബാരെയും ഗീതാഞ്ജലി താപ യും റിതാഭാരി ചക്രബർത്തിയും പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ ആണത്. മുഖ്യധാരാ കച്ചവട സിനിമയിൽ അഭിരമിക്കുന്ന ഒരു പ്രധാന സംവിധായകൻ തന്റെ പുതിയ സിനിമയുടെ ഒരു പാട്ട് ചിത്രീകരിക്കുന്നതിനായി ഒരു ചെറിയ ഹിമാലയൻ നഗരത്തിൽ എത്തുന്നതും അപ്രതീക്ഷിതമായുണ്ടായ ഒരു ലാൻഡ് സ്ലൈഡിൽ ആ പ്രദേശത്ത് ഒറ്റപ്പെട്ടു പോകുന്നതുമാണ് സിനിമയുടെ പ്രമേയം.
തിരക്ക് പിടിച്ച ആർഭാട ജീവിതം മാത്രം ശീലിച്ച യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഒരു സംവിധായകൻ ഇലക്ട്രിസിറ്റിയും മൊബൈലും ഒക്കെ വിച്ഛേദിക്കപ്പെട്ട് ഒരു ചെറിയ ഹിമാലയൻ വില്ലേജിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ജീവിതത്തെയും ചുറ്റുമുള്ള മനുഷ്യരെയും പറ്റിയുള്ള അയാളുടെ ധാരണകൾക്ക് പുതിയൊരു കാഴ്ചപ്പാടും ദർശനവും ലഭിക്കുന്നതാണ് സിനിമ. ആ ചെറിയ വില്ലേജിൽ മറ്റൊരു ടൂറിസ്റ്റ് ആയി എത്തുന്ന ഒരു സ്ത്രീ ആണ് സംവിധായകന്റെ ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറ്റുന്നത്.
ജീവിതത്തെയും മനുഷ്യരെയും ലോകത്തെയും കലയെയും സമൂഹത്തെയും രാഷ്ട്രീയത്തെയും പറ്റി ആ സ്ത്രീ സംവിധായകന് പുതിയൊരു വീക്ഷണം നൽകുന്നു . രഞ്ജിത്തിന് സമയം കിട്ടുമ്പോൾ ശാന്തമായി ആ സിനിമ ഒന്ന് കാണണം . ഒരുപക്ഷെ നിങ്ങളെ കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യൻ ആക്കാൻ ആ സിനിമയുടെ കാഴ്ച നിങ്ങളെ സഹായിച്ചേക്കും.
സ്ത്രീകളെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുവാനും ആ സിനിമ നിങ്ങളെ ചെറുതായെങ്കിലും സഹായിക്കും. സിനിമകളുടെയും കലയുടെയും റെലവൻസ് എന്താണെന്ന് താങ്കൾക്ക് കൂടുതൽ ബോധ്യപ്പെടാനും ഇത് സഹായിക്കും. സ്നേഹപൂർവ്വം''. ഡോ . ബിജു.
Movies
തനിക്കെതിരെ യുവനടി പോലീസിൽ പരാതി നൽകിയെന്നറിഞ്ഞതോടെ രക്ഷപ്പെടാനായിരുന്നു രഞ്ജിത്തിന്റെ പദ്ധതി. എന്നാൽ രഞ്ജിത്തിന്റെ മിന്നൽ നീക്കം അതിവേഗത്തിൽ മനസിലാക്കിയ പോലീസ് വഴിയിൽ കാർ തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് നേരെ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചത്. ചിത്രീകരണത്തിനിടെ രഞ്ജിത്ത് കയറിപ്പിടിച്ചു എന്നാണു നടിയുടെ പരാതി. അന്ന് സിനിമാരംഗത്ത് ചര്ച്ചയായ വിഷയം ഒതുക്കിതീര്ക്കാന് നടിയുടെ മേല് കടുത്ത സമ്മര്ദ്ദം ഉണ്ടായിരുന്നതായും റിപ്പോര്ട്ടുകളുണ്ട്.
ആഴ്ചകൾക്ക് മുൻപേ നടന്ന സംഭവമായതിനാൽ പരാതി നൽകില്ലെന്നായിരുന്നു രഞ്ജിത്ത് കരുതിയത്. എന്നാൽ നടി പോലീസിൽ അന്നേ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടപടികള് അതീവ രഹസ്യമായിട്ട് നടന്നു. വിശദ്ദമായ അന്വേഷങ്ങൾക്കൊടുവിൽ പോലീസ് രഞ്ജിത്തിനെയും നിരീക്ഷിച്ചു.
എന്നാല് നടി പരാതി നല്കിയെന്ന് അറിഞ്ഞതോടെ രഞ്ജിത്ത് ഇടുക്കിയിലൂടെ സംസ്ഥാനം വിടാനായിരുന്നു പദ്ധതിയിട്ടെതെന്ന് പോലീസിന് ലഭിച്ച വിവരം.
തുടര്ന്ന് ചൊവ്വാഴ്ച രാത്രി 9.30 ഓടെ ഒരു പ്രമുഖ നടന്റെ കാറില് സഞ്ചരിക്കുകയായിരുന്ന രഞ്ജിത്തിനെ തൊടുപുഴയ്ക്ക് സമീപം വെച്ച് കാര് തടഞ്ഞ് നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു കാരണവശാലും നീക്കങ്ങള് പുറത്ത് അറിയരുതെന്ന് പോലീസിന് കര്ശന നിര്ദേശം ലഭിച്ചിരുന്നു.
രഞ്ജിത്തിനെ തൊടുപുഴ പോലീസ് സ്റ്റേഷനില് എത്തിച്ചപ്പോള് മാത്രമായിരുന്നു വിവരം.
Kerala
കൊച്ചി: തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് ജാമ്യാപേക്ഷയില് സംവിധായകൻ രഞ്ജിത്ത്. സംഭവം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാല് പരാതി നല്കിയത് രണ്ട് മാസങ്ങള്ക്ക് ശേഷമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള് രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും കോടതിയെ അറിയിക്കും. ഇന്ന് 12 മണിക്കാണ് ജാമ്യഹര്ജി പരിഗണിക്കുക. അറസ്റ്റിന്റെ നടപടി ക്രമങ്ങളില് വീഴ്ചയുണ്ടായെന്നും പ്രതിഭാഗം കോടതിയില് അറിയിക്കും.
അതേസമയം രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.
Kerala
തൃശൂർ: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപി.
താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ല. കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം യുവനടിയുടെ പീഡന പരാതിയിൽ രഞ്ജിത്തിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ലൈംഗീക പരാതിക്ക് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ രഞ്ജിത്തിനെ നോർത്ത് വനിത പോലീസ് സ്റ്റേഷനിൽ നിന്നും തൃപ്പൂണിത്തുറയിലെ പോലീസ് ക്യാമ്പിലേക്ക് മാറ്റി. വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ക്യാമ്പിലേക്ക് മാറ്റിയതെന്നാണ് സൂചന.
രഞ്ജിത്തിന്റെ അറസ്റ്റ് ഉടൻതന്നെ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നേരത്തെ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
തൊടുപുഴ: സിനിമയുടെ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. ഇടത് സഹയാത്രികനും മുൻ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന രഞ്ജിതിനെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ പോലീസ് കാർ തടഞ്ഞ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണം പുരോഗമിക്കുകയായിരുന്ന സിനിമയുടെ സെറ്റിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി രണ്ട് ദിവസം മുൻപ് പോലീസ് രേഖപ്പെടുത്തിയിരുന്നു. പരാതിയെ തുടർന്ന് എറണാകുളം റേഞ്ച് ഐജിയുടെ നിർദേശത്തെ തുടർന്നായിരുന്നു അറസ്റ്റ്. നിലവിൽ രഞ്ജിത് തൊടുപുഴ പോലീസിന്റെ കസ്റ്റിഡിയിലാണ്. ബംഗാളി നടിയുടെ സമാനമായ പരാതിയെ തുടർന്നാണ് രഞ്ജിതിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം നഷ്ടമായത്.
Movies
വിമർശനങ്ങൾ തുടരുന്നതിനിടയിലും കൈയടി നേടി മുന്നേറുകയാണ് രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രം ആരോ. ശ്യാമപ്രസാദും മഞ്ജു വാര്യരും കഥാപാത്രങ്ങളായ ചിത്രം രണ്ടു ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് കണ്ടുതീർത്തത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ഹ്രസ്വചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തില് അസീസ് നെടുമങ്ങാടും അഭിനയിക്കുന്നു. 21 മിനിറ്റാണ് ദൈർഘ്യം.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ക്യാപിറ്റോൾ തിയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം ആരോയിലൂടെ രഞ്ജിത്ത് വീണ്ടും സംവിധാന വേഷത്തിൽ എത്തിയ ചിത്രം കൂടിയാണിത്. ആരോയുടെ കഥയും സംഭാഷണവും വി.ആർ. സുധീഷിന്റേതാണ്. ദേശീയ, രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും. പശ്ചാത്തല സംഗീതം- ബിജിബാൽ. ആർട്-സന്തോഷ് രാമൻ. എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ. കോസ്റ്റ്യൂം- സമീറ സനീഷ്. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.
Movies
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ആരോയുടെ പ്രിവ്യൂ കാണാനെത്തി മമ്മൂട്ടി. മമ്മൂട്ടി കമ്പനി ആദ്യമായി നിര്മിക്കുന്ന ഹ്രസ്വചിത്രമാണിത്.വാര്യര്, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാനവേഷങ്ങള് ചെയ്യുന്നത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.
ഇതിനോടകം ഏഴ് സിനിമകള് നിര്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോള് തിയറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ചിത്രം നിര്മിച്ചത്. സംവിധായകന് രഞ്ജിത്ത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
കഥ- സംഭാഷണങ്ങള്: വി.ആര്. സുധീഷ്, കവിത: കല്പറ്റ നാരായണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്: ജോര്ജ് സെബാസ്റ്റ്യന്, ലൈന് പ്രൊഡ്യൂസര്: സുനില് സിംഗ്, ഛായാഗ്രാഹകന്: പ്രശാന്ത് രവീന്ദ്രന്, പശ്ചാത്തലസംഗീതം: ബിജിപാല്, കലാസംവിധായകന്: സന്തോഷ് രാമന്, എഡിറ്റര്: രതിന് രാധാകൃഷ്ണന്, കളറിസ്റ്റ്: ലിജു പ്രഭാകര്, പ്രൊഡക്ഷന് സൗണ്ട് മിക്സര്- സൗണ്ട് ഡിസൈനര്: അജയന് അടാട്ട്, കോസ്റ്റ്യൂം ഡിസൈനര്: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടര്മാര്: ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്സ്: വിശ്വ വിഎഫ്എക്സ്, സൗണ്ട് മിക്സിംഗ്: സപ്താ റെക്കോര്ഡ്സ്, സ്റ്റില് ഫോട്ടോഗ്രാഫര്മാര്: സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈന്: യെല്ലോ ടൂത്ത്സ്, പിആര്ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്കുമാര്, ഡിജിറ്റല് പിആര്: വിഷ്ണു സുഗതന്.
Movies
സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്.
കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 വര്ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എസ്.ഡി. രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തനിക്കെതിരെ പരാതിയില് പറയുന്ന ആരോപണങ്ങള് നിലനില്ക്കില്ലെന്നും 2009 ല് നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്കിയതെന്നും ഹര്ജിയില് പറഞ്ഞിരുന്നു. ഹോട്ടല് മുറിയില് വച്ച് സംവിധായകന് പീഡിപ്പിച്ചെന്നായിരുന്നു ബംഗാളി നടിയുടെ പരാതി. നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താന് ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതേ തുടര്ന്ന് നടി നിയമപരമായി മുന്നോട്ടുപോവുകയായിരുന്നു.
പ്ലസ്ടുവിന് പഠിക്കുമ്പോള് ഒരു ചിത്രത്തിന്റെ ലൊക്കേഷനില് വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില് അഭിനയിക്കാന് വിളിച്ചുവരുത്തിയ ശേഷം ഹോട്ടല് മുറിയില് വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതി.
സിനിമയുടെ കാര്യങ്ങള് ചര്ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ചര്ച്ചയ്ക്കിടെ രഞ്ജിത്ത് തന്റെ കൈയില് കയറിപ്പിടിച്ചു. പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില് സ്പര്ശിച്ചുവെന്നും അവിടെ നിന്ന് ഇറങ്ങിയ താന് സിനിമയില് അഭിനയിക്കാതെ തിരിച്ചുപോയെന്നും നടി പറഞ്ഞിരുന്നു.
നടിയെ പിന്തുണച്ച് സംവിധായകന് ജോഷിയും രംഗത്തെത്തിയിരുന്നു. പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെക്കാന് രഞ്ജിത്ത് നിര്ബന്ധിതനായി.